ഖത്തറില്‍ തൊഴിലാളികള്‍ക്ക് 92727 എന്ന നമ്പറില്‍ പരാതി അറിയിക്കാം

ഖത്തറില്‍ തൊഴിലാളികള്‍ക്ക് 92727 എന്ന നമ്പറില്‍ പരാതി അറിയിക്കാം

ദോഹ: തൊഴിലാളികള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ 92727 എന്ന പുതിയ നമ്പര്‍ അവതരിപ്പിച്ച് തൊഴില്‍ മന്ത്രാലയം. 5 എന്ന അക്കം ചേര്‍ത്ത് എസ് എം എസും അയക്കാവുന്നതാണ്. മെസ്സേജ് അയക്കുന്നവര്‍ ഖത്തര്‍ ഐ ഡി നമ്പറും രേഖപ്പെടുത്തണം. ഖത്തര്‍ ഐ ഡി കാലാവധി തീരുകയോ കൈവശമില്ലെങ്കിലോ വിസാ നമ്പര്‍ രേഖപ്പെടുത്തിയാലും മതി.

വിവിധ ഭാഷകളില്‍ സേവനം ലഭ്യമാകും. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ അറിയാനും പരിഹരിക്കാനുമാണ് പുതിയ സംവിധാനമെന്ന് തൊഴില്‍ മന്ത്രാലയം അസി.അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലി അറിയിച്ചു.

കൊറോണ നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തിന് പുറത്തുള്ള താമസാനുമതി കാലാവധി തീര്‍ന്ന പ്രവാസികളുടെ പുതുക്കലുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയവുമായി തൊഴില്‍ മന്ത്രാലയം ഏകോപനം നടത്തുന്നുണ്ട്. അത്തരക്കാരുടെ താമസാനുമതി ഓട്ടോമാറ്റിക് ആയി പുതുക്കും. പ്രതിസന്ധി തീരുമ്പോള്‍ ഖത്തറിലേക്ക് അവര്‍ക്ക് വരാനുമാകും.

Share this story