കോഓപറേറ്റീവ് സൊസൈറ്റികള്‍ പ്രവാസികള്‍ക്കും ഹോം ഡെലിവറി ചെയ്യും

കോഓപറേറ്റീവ് സൊസൈറ്റികള്‍ പ്രവാസികള്‍ക്കും ഹോം ഡെലിവറി ചെയ്യും

കുവൈത്ത് സിറ്റി: കുവൈത്തിലെ കോഓപറേറ്റീവ് സൊസൈറ്റികള്‍ പ്രദേശത്ത് താമസിക്കുന്ന എല്ലാവര്‍ക്കും ഓര്‍ഡര്‍ പ്രകാരം സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കും. നേരത്തെ ഇത് ഓഹരിയുടമകള്‍ക്ക് മാത്രമായിരുന്നു. വൈകിട്ട് ആറ് മുതല്‍ രാത്രി പത്ത് വരെ ഡെലവറിക്ക് വേണ്ടി ആവശ്യപ്പെടാം. രാത്രി 12 വരെ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കും. ഇതിനായി ആഭ്യന്തര മന്ത്രാലയം പെര്‍മിറ്റുകള്‍ വര്‍ധിപ്പിച്ച് നല്‍കിയിട്ടുണ്ട്.

പാല്‍, പാലുത്പന്നങ്ങള്‍, അരി, പാസ്റ്റ, പലഹാരങ്ങള്‍, കുട്ടികള്‍ക്കുള്ള ഉത്പന്നങ്ങള്‍, ടിഷ്യൂ പേപ്പര്‍, വെള്ളം, പഞ്ചസാര, ഉപ്പ്, ഡിറ്റര്‍ജന്റ്, പച്ചക്കറികളും പഴങ്ങളും (കാര്‍ട്ടണ്‍) തുടങ്ങിയവയാണ് ലഭിക്കുക. ഓരോന്നും പരമാവധി മൂന്നെണ്ണമാണ് ലഭിക്കുക. കുറഞ്ഞത് പത്ത് കുവൈത്തി ദീനാറിനുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യണം. കെ നെറ്റ് വഴിയാണ് പണമിടപാട്. മേല്‍വിലാസവും ബോക്‌സ് നമ്പറും ഫോണ്‍ നമ്പറും സാധനങ്ങളുടെ ലിസ്റ്റുമാണ് നല്‍കേണ്ടത്.

Share this story