ബഹ്റൈനില്‍ പ്രവാസികള്‍ക്കിടയില്‍ രോഗവ്യാപനമില്ല
മനാമ: ബഹ്റൈനില്‍ പ്രവാസി സമൂഹത്തിനിടയില്‍ കോവിഡ്-19 രോഗവ്യാപനമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രവാസികള്‍ക്കിടയില്‍ രോഗം പടരുന്നു എന്ന രീതിയിലുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിനിടെയാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം.
ഈയടുത്ത് 47 പ്രവാസികള്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, അധികൃതര്‍ ഉടനെ ഇടപെട്ട് ഇവരെ മറ്റ് പ്രവാസികളില്‍ നിന്ന് മാറ്റി പ്രത്യേകം നിരീക്ഷണത്തിലാക്കി. ഒരു രോഗിയുമായി ഇടപെട്ടതിനാലാണ് 47 പേര്‍ക്ക് രോഗം വരാനിടയാക്കിയത്.
പക്ഷേ ഇത് സമൂഹ വ്യാപനത്തിന് കാരണമായിട്ടില്ല. രോഗം സ്ഥിരീകരിച്ച കമ്പനിയുടെ മാനേജ്മെന്റുമായി ബന്ധപ്പെടുകയും ക്വാറന്റൈനില്‍ തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. രണ്ട് ആഴ്ച കൂടി അവരെ ക്വാറന്റൈനില്‍ തന്നെ പാര്‍പ്പിക്കും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
