യു എ ഇയില്‍ വീട്ടുടൂഷ്യന്‍ നിരോധിച്ചു

യു എ ഇയില്‍ വീട്ടുടൂഷ്യന്‍ നിരോധിച്ചു

അബൂദബി: രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ട്യൂഷന്‍ വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചു. അതേസമയം, ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിന് പ്രശ്‌നമില്ല.

കൊവിഡ്-19 പടരുന്നത് തടയാനും മികച്ച പ്രതിരോധം തീര്‍ക്കാനുമാണ് ഈ തുരമാനം. വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. യു എ ഇ ഭരണ നേതൃത്വത്തില്‍ നിന്ന് വളരെയേറെ പിന്തുണയും സഹായവും ലഭിക്കുന്നതില്‍ വിദ്യാഭ്യാസ മേഖലക്ക് മുന്‍ഗണനയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Share this story