കുവൈത്തില്‍ കര്‍ഫ്യൂ ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തും

കുവൈത്തില്‍ കര്‍ഫ്യൂ ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തും

കുവൈത്ത് സിറ്റി: കര്‍ഫ്യൂ ലംഘകരെ അതിശക്തമായി നേരിടാന്‍ കുവൈത്ത്. കര്‍ഫ്യൂ ലംഘിക്കുന്ന പ്രവാസികളെ രാജ്യത്ത് നിന്ന് പുറത്താക്കുകയും പൗരന്മാരെ അധികൃതര്‍ക്ക് കൈമാറുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തരാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടവര്‍ ഓണ്‍ലൈന്‍ വഴി പ്രത്യേക പെര്‍മിറ്റ് എടുക്കേണ്ടതാണ്.

രണ്ടാഴ്ച മുമ്പ് ഏര്‍പ്പെടുത്തി ഭാഗിക കര്‍ഫ്യൂ ലംഘിച്ചതിന് ഇതുവരെ 200ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിസ കച്ചവടക്കാരും ആ മേഖലയിലെ മാഫിയകളുമാണ് രാജ്യത്ത് ജനസംഖ്യാനുപാതം താളം തെറ്റിച്ചതെന്ന വിര്‍ശനവുമായി പാര്‍ലിമെന്റംഗം സഫ അല്‍ ഹാശിം രംഗത്തെത്തി. സഹായ പാക്കേജ് നല്‍കുന്നതില്‍ ക്രമക്കേടുണ്ടെന്ന് പല എം പിമാരും ചൂണ്ടിക്കാട്ടി. സമ്പന്നരായ വ്യാപാരികള്‍ക്കാണ് സഹായ പാക്കേജ് ലഭിക്കുന്നതെന്നും ആവശ്യക്കാര്‍ക്ക് കിട്ടുന്നില്ലെന്നും എം പിമാര്‍ പരാതിപ്പെട്ടു.

Share this story