സൗദിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ചുവരിടിഞ്ഞു വീണ് ഒരാൾ മരിച്ചു

സൗദിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ചുവരിടിഞ്ഞു വീണ് ഒരാൾ മരിച്ചു

സൗദി അറേബ്യയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ചുവരിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ അൽ ഖസീം പ്രവിശ്യയിലെ അൽ ബദായിയിലായിരുന്നു സംഭവം

നിർമാണത്തിലിരുന്ന വില്ലയുടെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.

Share this story