ആപ്പ് വഴിയുള്ള ടാക്സി ജോലി സൗദികള്‍ക്ക് മാത്രമാക്കി
Apr 3, 2020, 15:07 IST
റിയാദ്: ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ടാക്സി ജോലികള്‍ സൗദികള്‍ക്ക് മാത്രമാക്കി. മാനവ വിഭവ- സാമൂഹിക വികസന മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
സൗദി യുവജനതക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സമ്പദ്ഘടനക്ക് ഉത്തേജനം പകരാനുമാണ് ഈ തീരുമാനമെന്ന് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ തീരുമാനം എല്ലാവരും അനുസരിക്കണമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു.