ആളുകള്‍ ഒത്തുകൂടുന്നത് നിരീക്ഷിക്കാന്‍ റോബോട്ടുകളെ ഇറക്കി ഖത്തര്‍

ആളുകള്‍ ഒത്തുകൂടുന്നത് നിരീക്ഷിക്കാന്‍ റോബോട്ടുകളെ ഇറക്കി ഖത്തര്‍

ദോഹ: തെരുവുകളില്‍ ജനങ്ങള്‍ ഒരുമിച്ചുകൂടുന്നത് കണ്ടുപിടിക്കാന്‍ റോബോട്ടുകളെ ഇറക്കി ആഭ്യന്തര മന്ത്രാലയം. എട്ട് ക്യാമറകള്‍ ഘടിപ്പിച്ച റോബോട്ടുകള്‍ ഇനി മുതല്‍ ഖത്തര്‍ തെരുവുകളിലൂടെ സഞ്ചരിക്കും.

രാജ്യത്തുടനീളമുള്ള പൊതു സ്ഥലങ്ങളില്‍ അല്‍ അസാസ് എന്ന പേരിലുള്ള റോബോട്ടുകളുടെ സാന്നിധ്യമുണ്ടാകും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധയില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഇതിലൂടെ സാധിക്കും. ജനങ്ങള്‍ ഒരുമിച്ചു കൂടുന്നത് എല്ലാ തരത്തിലും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം ജയിലും ഇരുപതിനായിരം ഖത്തര്‍ റിയാല്‍ പിഴയും ലഭിക്കും. നേരത്തെ, ഡ്രോണുകളില്‍ സ്പീക്കര്‍ ഘടിപ്പിച്ച് ജനങ്ങളെ ബോധവത്കരിച്ചിരുന്നു ഖത്തര്‍.

Share this story