കർഫ്യൂ ലംഘിച്ചാൽ പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ്

കർഫ്യൂ ലംഘിച്ചാൽ പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ്

കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ കർഫ്യു ലംഘിച്ചാൽ കടുത്ത നടപടിയെന്ന് കുവൈറ്റ് അധികൃതർ. നിയമലംഘനം നടത്തിയാൽ പ്രവാസികളെ നാടുകടത്തുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് അറിയിച്ചു.

കർഫ്യു നിയമം ലംഘിച്ചതിന് ഇതിനോടകം 200ഓളം പേർ കുവൈറ്റിൽ അറസ്റ്റിലായിട്ടുണ്ട്. കർഫ്യു സമയത്ത് പുറത്തിറങ്ങണമെങ്കിൽ ഓൺലൈൻ വഴി പ്രത്യേക അനുമതി വാങ്ങണമെന്നാണ് ആഭ്യന്തര മന്ത്രാലയം നേരത്തെ നിർദേശിച്ചത്.

നിയമം ലംഘിക്കുന്ന സ്വദേശികളെ പിടികൂടി തുടർ നടപടികൾ സ്വീകരിക്കും. പ്രവാസികളാണെങ്കിൽ ഇവരെ നാടു കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share this story