ജലീബ് ശുയൂഖില്‍ നിന്ന് മുങ്ങാന്‍ ശ്രമിച്ചവരെ പൊക്കി

ജലീബ് ശുയൂഖില്‍ നിന്ന് മുങ്ങാന്‍ ശ്രമിച്ചവരെ പൊക്കി

കുവൈത്ത് സിറ്റി: പ്രദേശം ലോക്ക്ഡൗണ്‍ ചെയ്യുകയാണെന്ന വാര്‍ത്തകള്‍ പടര്‍ന്നതോടെ ജലീബ് അല്‍ ശുയൂഖില്‍ നിന്ന് സാധനങ്ങളെല്ലാം ട്രക്കില്‍ കയറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസി തൊഴിലാളികളെ പോലീസ് പിടികൂടി. മഹ്ബൂലയിലും സമാന സംഭവങ്ങളുണ്ടായി.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ തടയുകയും താമസ സ്ഥലത്തേക്ക് തന്നെ തിരികെയെത്തിക്കുകയും ചെയ്തു. പലരും ജോലി ചെയ്യുന്ന കമ്പനിയുടെ കെട്ടിടത്തിലേക്കാണ് പോകാന്‍ ശ്രമിച്ചത്. ചിലര്‍ ബന്ധുക്കളുടെയും പരിചയക്കാരുടെയും അടുത്തേക്കായിരുന്നു.

വെള്ളിയാഴ്ച മുതല്‍ തന്നെ ജലീബ് അല്‍ ശുയൂഖില്‍ നിന്ന് ജഹ്‌റ മേഖലയിലേക്ക് പ്രവാസികള്‍ മാറുന്നുണ്ടായിരുന്നു. പലരും സല്‍മിയ്യയിലും ഹവാല്ലിയിലും വീടുകള്‍ വാടകക്ക് എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ വാടക നിരക്ക് ഉയര്‍ന്നു.

Share this story