വെള്ളി മുതല്‍ ഒമാന്‍ തലസ്ഥാനം അടച്ചിടും

വെള്ളി മുതല്‍ ഒമാന്‍ തലസ്ഥാനം അടച്ചിടും

മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്ത് ഗവര്‍ണറേറ്റ് വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 22 വരെ അടച്ചിടാന്‍ തീരുമാനം. വെള്ളി രാവിലെ പത്ത് മുതലാണ് അടച്ചിടുക. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനാണിത്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ സുപ്രീം കമ്മിറ്റി നടത്തിയ യോഗത്തിലാണ് തീരുമാനം.

കോവിഡ് രോഗബാധ കൂടുതല്‍ രജിസ്റ്റര്‍ ചെയ്ത മസ്‌കത്തിലെ മത്ര വിലായത് ഏപ്രില്‍ ഒന്ന് മുതല്‍ അടച്ചിട്ടിരുന്നു. മറ്റു പല ഭാഗങ്ങളും അടച്ചിട്ടുണ്ട്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ വിവിധയിടങ്ങളില്‍ ചെക്ക്‌പോയിന്റുകള്‍ സ്ഥാപിക്കും. സുല്‍ത്താനേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനം താത്കാലികമായി റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാര നിയന്ത്രണം കൊണ്ടുവന്നിരുന്നു.

Share this story