വെള്ളിയും ശനിയും ഖത്തറില്‍ എല്ലാ ഷോപ്പുകളും അടച്ചിടും

വെള്ളിയും ശനിയും ഖത്തറില്‍ എല്ലാ ഷോപ്പുകളും അടച്ചിടും

ദോഹ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ആഴ്ചയിലെയും വെള്ളി, ശനി ദിവസങ്ങളില്‍ ഖത്തറിലെ എല്ലാ ഷോപ്പുകളും അടച്ചിടാനും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അതേസമയം, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും ഫാര്‍മസികളും ഡെലിവറി നടത്തുന്ന റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കും.

ഇളവ് നല്‍കേണ്ട മറ്റ് അവശ്യ സര്‍വീസുകള്‍ സംബന്ധിച്ച് വാണിജ്യ മന്ത്രാലയം തീരുമാനം കൈക്കൊള്ളും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു മന്ത്രിസഭായോഗം.

Share this story