കുവൈത്തില്‍ വിസ പുതുക്കുന്നതിന് പിഴ ആവശ്യപ്പെടുന്നതായി പരാതി

കുവൈത്തില്‍ വിസ പുതുക്കുന്നതിന് പിഴ ആവശ്യപ്പെടുന്നതായി പരാതി

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച പുതിയ ഓണ്‍ലൈന്‍ സര്‍വീസ് പ്രകാരം വിസ പുതുക്കാന്‍ പിഴയടയ്ക്കാന്‍ ആവശ്യപ്പെടുന്നതായി പരാതി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ പിഴ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

സ്വന്തം പ്രശ്‌നം കാരണമല്ല വിസ പുതുക്കാന്‍ സാധിക്കാതിരുന്നതെന്നും അതിനാല്‍ പിഴ അടയ്ക്കാന്‍ പറയുന്നത് ശരിയല്ലെന്നും പ്രവാസികള്‍ പറയുന്നു. മാര്‍ച്ച് ആദ്യത്തില്‍ ഇഖാമ കാലാവധി തീര്‍ന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കുക. വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറ് വരെ രാജ്യത്തുടനീളം കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ മാസം 12 മുതല്‍ ആരംഭിച്ച പൊതുഅവധി ഏപ്രില്‍ 23 വരെയാണ്. 26നാണ് പ്രവൃത്തിദിനം ആരംഭിക്കുക.

Share this story