പ്രവാസികള്‍ക്ക് ബഹ്‌റൈനില്‍ പരിശോധനാ ഫീസ് ഒഴിവാക്കി

പ്രവാസികള്‍ക്ക് ബഹ്‌റൈനില്‍ പരിശോധനാ ഫീസ് ഒഴിവാക്കി

മനാമ: ബഹ്‌റൈനികള്‍ അല്ലാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിശോധനാ ഫീസ് ഒഴിവാക്കിയതായി ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സെയ്ദ് അല്‍ സാലിഹ് അറിയിച്ചു. വിദേശികള്‍ക്ക് പരിശോധനാ ഫീസ് ഏഴ് ബഹ്‌റൈന്‍ ദീനാര്‍ ആയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ മറ്റ് ചികിത്സകള്‍ക്കും മുന്നോട്ട് വരാതിരിക്കുന്നത് തടയാനാണിത്.

അതിനിടെ, സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ജീവനക്കാരും മാസ്‌ക് ധരിക്കണം. ഏപ്രില്‍ ഒമ്പത് മുതലാണ് ഈ ഉത്തരവ് നിലവില്‍ വന്നത്. കിരീടാവകാശിയും ഡെപ്യൂട്ടി  സുപ്രീം കമ്മാണ്ടറും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. മാസ്‌ക് ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രവേശനമുണ്ടാകില്ല.

Share this story