ദുബൈയിൽ കൊവിഡ് ബാധിച്ച് തലശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു

ദുബൈയിൽ കൊവിഡ് ബാധിച്ച് തലശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു

ദുബൈയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിക്കാരൻ മരിച്ചു. ടാക്‌സി ഡ്രൈവറായ പ്രദീപ് സാഗർ(41)ആണ് മരിച്ചത്. പ്രദീപിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്.

മെയ് മാസം നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നതിനിടെയാണ് ലോക്ക് ഡൗൺ വന്നത്. തുടർന്ന് മറ്റ് ഡ്രൈവർമാർക്കൊപ്പമായിരുന്നു താമസം. രണ്ടാഴ്ച മുമ്പ് ജലദോഷവും പനിയും ആരംഭിച്ചതിനെ തുടർന്ന് അടുത്തുള്ള ക്ലിനിക്കിൽ പോയി മരുന്ന് വാങ്ങി വന്നു

രണ്ട് ദിവസം കഴിഞ്ഞ് ശ്വാസതടസ്സം നേരിട്ടതോടെയാണ് കൊവിഡ് ക്ലിനിക്കിൽ പരിശോധനക്ക് വന്നത്. എന്നാൽ സ്രവപരിശോധനയുടെ ആവശ്യമില്ലെന്ന് ക്ലിനിക്കിൽ നിന്ന് അറിയിച്ചു. പിന്നീട് കടുത്ത പനിയെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ചാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രദീപുമായി ഇടപഴകിയവരെ ഐസോലേഷനിലേക്ക് മാറ്റി.

Share this story