ഖത്തറില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ വരുന്നു

ഖത്തറില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ വരുന്നു

ദോഹ: രാജ്യത്തുടനീളം സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കാന്‍ ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റമ) തീരുമാനിച്ചു. ജര്‍മ്മന്‍ കമ്പനി സീമെന്‍സുമായി സഹകരിച്ചാണ് പദ്ധതി. സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കിയാല്‍ വെള്ള, വൈദ്യുതി മീറ്റര്‍ റീഡിംഗ് ഓഫീസില്‍ വെച്ച് തന്നെ നടത്താം.

മൂന്ന് കോടി ഖത്തര്‍ റിയാല്‍ വരുന്ന പദ്ധതി ഒമ്പത് മാസത്തിനുള്ളില്‍ നടപ്പാക്കും. ആദ്യഘട്ടത്തില്‍ ഈ വര്‍ഷം അവസാനത്തോടെ അറുപതിനായിരം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും. ഫീല്‍ഡ് സര്‍വ്വീസ് ചെലവ് ഗണ്യമായി കുറക്കാന്‍ ഇതിലൂടെ സാധിക്കും. ഉപഭോക്താക്കള്‍ക്ക് പ്രീപെയ്‌മെന്റും നടത്താം.

അതിനിടെ, അല്‍ റയ്യാന്‍ അല്‍ ജദീദ് സ്ട്രീറ്റിലെ ജരീര്‍ ബുക്ക്‌സ്റ്റോര്‍ 15 ദിവസത്തേക്ക് വാണിജ്യ മന്ത്രാലയം അടപ്പിച്ചു. ഷോപ്പുകളുടെ സമയക്രമം ലംഘിച്ചതിനാണിത്.

Share this story