ടിക്കറ്റ് കാലാവധി രണ്ട് വര്‍ഷം വരെ നീട്ടി എമിറേറ്റ്‌സ്

ടിക്കറ്റ് കാലാവധി രണ്ട് വര്‍ഷം വരെ നീട്ടി എമിറേറ്റ്‌സ്

ദുബൈ: ഗള്‍ഫ് മേഖല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി വിമാന കമ്പനികള്‍ ടിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു. എമിറേറ്റ്‌സ് രണ്ട് വര്‍ഷം വരെയാണ് ദീര്‍ഘിപ്പിച്ചത്. ബുക്ക് ചെയ്ത തീയതി മുതല്‍ രണ്ട് വര്‍ഷത്തേക്കായിരിക്കും ഇത്തരം ടിക്കറ്റുകള്‍ക്ക് കാലാവധിയുണ്ടാകുക.

ബുക്ക് ചെയ്ത സമയത്തെ നിരക്ക് തന്നെയാണ് രണ്ട് വര്‍ഷത്തിനിടെ എപ്പോള്‍ യാത്ര ചെയ്യുകയാണെങ്കിലും ഈടാക്കുക. 2020 മെയ് 31ന് മുമ്പ് ബുക്ക് ചെയ്ത് ഈ വര്‍ഷം ആഗസ്റ്റ് 31നോ അതിന് മുമ്പോ യാത്ര ചെയ്യാന്‍ ഉദ്ദേശിച്ച ടിക്കറ്റുകള്‍ക്കാണ് ഈ ഇളവ്. ഇതിനായി ടിക്കറ്റ് കൈവശം സൂക്ഷിച്ചാല്‍ മാത്രം മതി. രണ്ട് വര്‍ഷ കാലയളവില്‍ റിബുക്ക് ചെയ്യുകയാണെങ്കില്‍ പ്രത്യേക ഫീസ് എമിറേറ്റ്‌സ് ഈടാക്കില്ല.

ഫ്‌ളൈ ദുബൈ ടിക്കറ്റ് കാലാവധി 12 മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഒമാന്‍ എയര്‍ 18 മാസത്തേക്ക് ടിക്കറ്റ് കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതിനായി റിബുക്ക് ചെയ്യണം. രണ്ട് തവണയായി റിബുക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കില്ല.

Share this story