എല്ലാ വിസകളുടെയും കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടി യു എ ഇ

എല്ലാ വിസകളുടെയും കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടി യു എ ഇ

അബൂദബി: എല്ലാ വിസകളുടെയും എന്‍ട്രി പെര്‍മിറ്റുകളുടെയും എമിറേറ്റ്‌സ് ഐ ഡി കാര്‍ഡുകളുടെയും കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടി യു എ ഇയുടെ പ്രഖ്യാപനം. മാര്‍ച്ച് ഒന്നിന് അവസാനിക്കുന്ന ഇവ എല്ലാത്തിന്റെയും കാലാവധിയാണ് ദീര്‍ഘിപ്പിച്ചതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വക്താവ് കേണല്‍ ഖാമിസ് അല്‍ കഅബി അറിയിച്ചു.

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രവാസികളുടെ റസിഡന്‍സി വിസക്കും ഡിസംബര്‍ അവസാനം വരെ കാലാവധിയുണ്ടാകും. മാര്‍ച്ച് ഒന്നിന് കാലാവധി അവസാനിച്ചവക്കും ഈ ആനുകൂല്യമുണ്ടാകും. മാര്‍ച്ച് ആദ്യത്തില്‍ കാലാവധി കഴിഞ്ഞ് രാജ്യത്ത് കുടുങ്ങിപ്പോയ സന്ദര്‍ശകര്‍ക്കും ഡിസംബര്‍ വരെ വിസാ കാലാവധിയുണ്ടാകും.

ജോലി തേടുന്നതിന് സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് ആശ്വാസമാണിത്. യു എ ഇ സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ നാല് തരത്തിലുള്ള എന്‍ട്രി പെര്‍മിറ്റാണുള്ളത്. ടൂറിസം, വിസിറ്റ്, ട്രാന്‍സിറ്റ്, വര്‍ക് എന്നിവയാണവ.

Share this story