കോപറേറ്റീവ് സൊസൈറ്റികളിലെ ഷോപ്പിംഗിന് ഓണ്‍ലൈന്‍ അപ്പോയ്ന്‍മെന്റ്

കോപറേറ്റീവ് സൊസൈറ്റികളിലെ ഷോപ്പിംഗിന് ഓണ്‍ലൈന്‍ അപ്പോയ്ന്‍മെന്റ്

കുവൈത്ത് സിറ്റി: കോഓപറേറ്റീവ് സൊസൈറ്റികളില്‍ സാധനം വാങ്ങുന്നതിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി വാണിജ്യ മന്ത്രാലയം. പ്രാഥമിക ഘട്ടത്തില്‍ അല്‍ ഫൈഹ, ഹാദിയ, ഇശ്ബിലിയ്യ, അല്‍ റൗദ, അല്‍ സഹ്‌റ, അല്‍ നഈം എന്നീ കോപറേറ്റീവ് സൊസൈറ്റികളില്‍ സാധനം വാങ്ങുന്നതിനാണ് ഈ സംവിധാനം ഒരുക്കിയത്.

സമീപ ഭാവിയില്‍ തന്നെ മറ്റ് സൊസൈറ്റികളിലും ഈ സംവിധാനം കൊണ്ടുവരും. വൈകിട്ട് അഞ്ച് മുതല്‍ രാത്രി 12 വരെയാകും അപ്പോയ്ന്‍മെന്റുകള്‍ നല്‍കുക. ആളുകള്‍ കൂട്ടം കൂടി വരി നില്‍ക്കുന്നത് ഒഴിവാക്കാനാണിത്. ഷോപ്പുകള്‍ക്ക് മന്ത്രാലയം ബാര്‍കോഡ് നല്‍കും. ഇത് ഇടപാടുകള്‍ എളുപ്പത്തിലാക്കും.

അതേസമയം, ഈ അപ്പോയ്ന്‍മെന്റ് പുറത്തിറങ്ങാനുള്ള അനുമതിയല്ലെന്നും അപ്പോയ്ന്‍മെന്റ് സമയം മാത്രം സൊസൈറ്റിയില്‍ എത്തിയാല്‍ മതിയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. www.moci.shop എന്ന വെബ്‌സൈറ്റിലാണ് ഇതിനായി പ്രവേശിക്കേണ്ടത്. ആവശ്യമുള്ള വിവരങ്ങളും സിവില്‍ ഐ ഡി നമ്പറും കാര്‍ഡിന് പുറത്തുള്ള സീരിയല്‍ നമ്പറും ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും നല്‍കണം.

Share this story