ബാര്‍ബര്‍, ഗ്യാസ് സെയില്‍സ്മാന്‍, പ്രൈവറ്റ് ട്യൂഷന്‍ മാസ്റ്റര്‍ വീടുകളില്‍ പ്രവേശിക്കരുത്

ബാര്‍ബര്‍, ഗ്യാസ് സെയില്‍സ്മാന്‍, പ്രൈവറ്റ് ട്യൂഷന്‍ മാസ്റ്റര്‍ വീടുകളില്‍ പ്രവേശിക്കരുത്

തബൂക്: കൊറോണവൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാര്‍ബര്‍, വനിതാ ബ്യൂട്ടീഷന്‍, ഗ്യാസ് സെയില്‍സ്മാന്‍, സെയില്‍സ് റെപ്രസന്റേറ്റീവ്, സ്വകാര്യ ട്യൂഷന്‍ മാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ ജോലികള്‍ക്കായി വീടുകളില്‍ പ്രവേശിക്കുന്നത് നിരോധിച്ചു. പൊതു ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഇവരില്‍ അധികവും. അതേസമയം, പ്ലംബര്‍, ഇലക്ട്രീഷ്യന്‍ എന്നിവര്‍ക്ക് ജോലി ആവശ്യാര്‍ത്ഥം വീടുകളില്‍ പ്രവേശിക്കാം.

വീടുകളില്‍ ഇത്തരം ജോലികളുണ്ടെങ്കില്‍ ജോലിക്കാര്‍ക്ക് പുറമെ വീട്ടുകാരും മാസ്‌ക് ധരിക്കണം. ജോലിക്കാര്‍ മാസ്‌കും ഗ്ലൗസും ധരിക്കണം. മാത്രമല്ല, ജോലിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കണം. തൊഴില്‍ ചെയ്യുന്ന സ്ഥലം ചെറിയൊരു ഇടമായി ചുരുക്കണം. വീടുകളില്‍ മുഴുക്കെ നടക്കുന്നത് ഒഴിവാക്കണം. പലരും മക്കളുടെ സ്വകാര്യ ട്യൂഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്.

Share this story