എമിറേറ്റിന് പുറത്തേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നത് ഷാർജയും നിരോധിച്ചു

എമിറേറ്റിന് പുറത്തേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നത് ഷാർജയും നിരോധിച്ചു

ഷാർജ: കൊറോണവൈറസ് ബാധ പടരുന്നത് തടയുന്നതിനായി തൊഴിലാളികളെ എമിറേറ്റിന് പുറത്തേക്ക് കൊണ്ടുപോകുന്നത് ഷാർജയും നിരോധിച്ചു. ഷാർജയിൽ താമസക്കാരല്ലാത്ത തൊഴിലാളികൾക്ക് പ്രവേശിക്കാനും സാധിക്കില്ല. നിയമലംഘകർക്ക് പിഴ ചുമത്തുമെന്നും ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപാർട്ട്മെന്റ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.

അതേസമയം, ചില സ്ഥാപനങ്ങളിൽ ഇതിൽ ഇളവുണ്ട്. ക്ലീനിംഗ്, ഫുഡ് ഇൻഡസ്ട്രി, പ്രൈവറ്റ് സെക്യൂരിറ്റി തുടങ്ങിയ മേഖലകൾക്കാണ് ഇളവ്. ഈ മേഖലകളില തൊഴിലാളികളെ വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ വാഹനത്തിന്റെ പകുതി സീറ്റിലേ ആളുകളുണ്ടാകാവൂ. രണ്ട് മീറ്റർ അകലം നിർബന്ധമായും പാലിക്കണം. കഴിഞ്ഞ ദിവസം അബൂദബിയും സമാന നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.

അത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യുമ്പോൾ ഗതാഗത വാഹനങ്ങളിലെ യാത്രക്കാരുടെ എണ്ണം മൊത്തം സീറ്റുകളുടെ പകുതി കവിയാൻ പാടില്ല. എല്ലാ തൊഴിലാളികളും മാസ്‌ക് ധരിച്ചിരിക്കണം, ആളുകൾക്കിടയിൽ 2 മീറ്റർ ദൂരം നിലനിർത്തണം, അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ സാമൂഹിക അകലം പാലിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് എസ്.ഇ.ഡി.ഡി ചെയർമാൻ സുൽത്താൻ അബ്ദുല്ല ബിൻ ഹദ്ദ അൽ സുവൈദി പറഞ്ഞു.

നിർമ്മാണ സൈറ്റുകളിലും താമസ സ്ഥലങ്ങളിലും പാലിക്കേണ്ട മറ്റ് മുൻകരുതലുകളെക്കുറിച്ചും അൽ സുവൈദി പ്രത്യേകം ഓർമിപ്പിച്ചു.

Share this story