കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷക്ക് വേണ്ടതെല്ലാം ചെയ്യുമെന്ന് മദീന ഗവര്‍ണര്‍

കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷക്ക് വേണ്ടതെല്ലാം ചെയ്യുമെന്ന് മദീന ഗവര്‍ണര്‍

മദീന: കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമമാണ് സൗദി അറേബ്യയുടെ അധ്വാനത്തിന്റെ കേന്ദ്രമെന്ന് മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍. കുടിയേറ്റ തൊഴിലാളികളുടെ നല്ല ജീവിതത്തെ ഹാനികരമായി ബാധിക്കുന്ന ശാരീരിക- മാനസിക പ്രയാസങ്ങള്‍് അവര്‍ക്കില്ലാതിരിക്കാന്‍ ശ്രദ്ധിക്കും. തൊഴിലാളികള്‍ക്കായി പുതുതായി നിര്‍മ്മിച്ച പാര്‍പ്പിട കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

തനിക്കും കുടുംബത്തിനും ഭേദപ്പെട്ട ജീവിതം അന്വേഷിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ ഞങ്ങളുടെ ഉത്തരവാദിത്തത്തിലാണ്. അവര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നത് വരെ സുരക്ഷിതരായിരിക്കാന്‍ അധികാരപരിധിയിലുള്ളത് മുഴുവന്‍ ചെയ്യും. സൗദി അറേബ്യയെ സംബന്ധിച്ച മികച്ച ചിത്രം ഉള്ളില്‍ പതിയുന്ന തരത്തിലായിരിക്കണം അവരുടെ തിരിച്ചുപോക്ക് ഉണ്ടാകേണ്ടത്. രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്ത അതിഥികളെ പോലെ അവരെ സ്വാഗതം ചെയ്യുകയും പരിഗണിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Share this story