സലാലയില്‍ രോഗബാധ കുറവാണെങ്കിലും ജാഗ്രത ശക്തം

സലാലയില്‍ രോഗബാധ കുറവാണെങ്കിലും ജാഗ്രത ശക്തം

സലാല: തലസ്ഥാനമായ മസ്‌കത്തിനെ അപേക്ഷിച്ച് ഒമാനിലെ സലാലയില്‍ കോവിഡ്- 19 പോസിറ്റീവ് കേസുകള്‍ കുറവാണെങ്കിലും നിയന്ത്രണങ്ങള്‍ ശക്തം. സലാല അടങ്ങുന്ന ദോഫാര്‍ ഗവര്‍ണറേറ്റ് ജനങ്ങളുടെ സുരക്ഷക്ക് നടപടികള്‍ കര്‍ക്കശമായി സ്വീകരിച്ചിട്ടുണ്ട്.

സലാലയില്‍ ഇതുവരെ 10 പോസിറ്റീവ് കേസുകളാണുണ്ടായത്. ഇതില്‍ നാല് പേര്‍ രോഗമുക്തരായി. അതേസമയം മസ്‌കത്തില്‍ 1010 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 848 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന നിര്‍ദ്ദേശം അക്ഷരംപ്രതി പാലിക്കുന്നതിന്റെ ഫലമായി സലാലയിലെങ്ങും ശൂന്യമായ റോഡുകളാണുള്ളത്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സനയ പോലുള്ള ഇടങ്ങളില്‍ പോലീസും അധികൃതരും ജാഗ്രത പുലര്‍ത്തുന്നുണ്ട്. തൊഴിലാളികളുടെ താമസസ്ഥലം പരിശോധിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിത്യേനയുള്ള ക്യാമ്പുകളുമുണ്ട്.

Share this story