തൊഴിലാളികളുടെ സഞ്ചാരം ഹെലികോപ്ടറിലൂടെയും നിരീക്ഷിക്കാന്‍ ഷാര്‍ജ

തൊഴിലാളികളുടെ സഞ്ചാരം ഹെലികോപ്ടറിലൂടെയും നിരീക്ഷിക്കാന്‍ ഷാര്‍ജ

ഷാര്‍ജ: കൊറോണവൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കുടിയേറ്റ തൊഴിലാളികളെ ഷാര്‍ജക്ക് പുറത്തുകൊണ്ടുപോകുന്നത് തടയുന്ന നിയമം പാലിക്കാന്‍ ഹെലികോപ്ടര്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഷാര്‍ജയില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് തൊഴിലാളികളെ കമ്പനികള്‍ കൊണ്ടുപോകുന്നതാണ് വിലക്കിയിരുന്നത്.

ഹൈവേകളിലും ഇടറോഡുകളിലും തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകള്‍ ഹെലികോപ്ടറിലൂടെ നിരീക്ഷിക്കും. തൊഴിലാളികള്‍ കൂടുതല്‍ ഒരുമിച്ച് കൂടുന്നയിടങ്ങളും ധാരാളം തൊഴിലാളികളുള്ള കരാര്‍ കമ്പനികളെയും നിരീക്ഷിക്കുന്നുണ്ട്. അല്‍ സജ്ജയിലും ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലും പ്രത്യേകം നിരീക്ഷണമുണ്ട്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ഇത്തിഹാദ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ട്രാഫിക് പോയിന്റുകളും അല്‍ സജ്ജയില്‍ സെക്യൂരിറ്റി പോയിന്റുകളുമുണ്ട്.

Share this story