ദുബൈ വേള്‍ഡ് എക്‌സ്‌പോ നീട്ടിവെക്കല്‍; വോട്ടിംഗ് 24 മുതല്‍

ദുബൈ വേള്‍ഡ് എക്‌സ്‌പോ നീട്ടിവെക്കല്‍; വോട്ടിംഗ് 24 മുതല്‍

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2021 ഒക്ടോബറിലേക്ക് നീട്ടിവെക്കുന്നത് ശിപാര്‍ശ ചെയ്യാന്‍ ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് (ബി ഐ ഇ) എക്‌സ്‌ക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. ബി ഐ ഇ അംഗരാജ്യങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇതിന് ആവശ്യമാണ്. അതിനായുള്ള വോട്ടെടുപ്പ് ഏപ്രില്‍ 24 മുതല്‍ മെയ് 29 വരെ നടക്കും. ജനറല്‍ അസംബ്ലി വിളിച്ചുചേര്‍ത്താകും വോട്ടെടുപ്പ്.

 

2021 ഒക്ടോബര്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെ എക്‌സ്‌പോ നടത്താനാണ് ശിപാര്‍ശ. യു എ ഇ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമുള്ള തീയതികളിലെ മാറ്റം പരിശോധിക്കാന്‍ ചൊവ്വാഴ്ച ബി ഐ ഇയുടെ പൊതുസഭ തിരഞ്ഞെടുത്ത 12 അംഗ രാഷ്ട്രങ്ങള്‍ വെര്‍ച്വല്‍ യോഗം ചേര്‍ന്നിരുന്നു. കോവിഡ് ബാധയുടെ പശ്ചത്താലത്തിലാണ് എക്‌സ്‌പോ നീട്ടിവെക്കാന്‍ യു എ ഇ തീരുമാനിച്ചത്. നേരത്തെ ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ നടത്താനായിരുന്നു തീരുമാനം. ഇതിനായുള്ള വ്യാപക ഒരുക്കങ്ങളും പുരോഗമിക്കുകയായിരുന്നു.

Share this story