ജിദ്ദ പച്ചക്കറി മാര്‍ക്കറ്റില്‍ ചില്ലറ വില്‍പ്പന നിര്‍ത്തി

ജിദ്ദ പച്ചക്കറി മാര്‍ക്കറ്റില്‍ ചില്ലറ വില്‍പ്പന നിര്‍ത്തി

ജിദ്ദ: പഴം- പച്ചക്കറി മാര്‍ക്കറ്റി(ഹലാക)ലെ ചില്ലറ വില്‍പ്പന ജിദ്ദ മേയറാലിറ്റി നിര്‍ത്തലാക്കി. പകരം വിതരണക്കാര്‍ക്കും വ്യാപാരികള്‍ക്കുമുള്ള മൊത്തവില്‍പ്പന മാത്രമാക്കി. ജനങ്ങള്‍ തിങ്ങിക്കൂടുന്നത് ഒഴിവാക്കാനാണിത്.

അതിനിടെ, എല്ലാ ഗ്രോസറി സ്‌റ്റോറുകളിലും ഷോപ്പുകളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം മെയ് പത്ത് മുതല്‍ നിര്‍ബന്ധമാകും. കറന്‍സി രൂപത്തിലുള്ള പണമിടപാട് കുറയ്ക്കാനാണിത്.

അതേസമയം, സൗദിയില്‍ ചൊവ്വാഴ്ച 1147 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 11,631 ആയി. അഞ്ച് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 109 ആയിട്ടുണ്ട്. 1640 പേര്‍ രോഗമുക്തി നേടി.

Share this story