യു എ ഇ ബഹിരാകാശ യാത്രികന്‍ പകര്‍ത്തിയ ഗ്രാമത്തിന്റെ ഫോട്ടോ വൈറലാകുന്നു

യു എ ഇ ബഹിരാകാശ യാത്രികന്‍ പകര്‍ത്തിയ ഗ്രാമത്തിന്റെ ഫോട്ടോ വൈറലാകുന്നു

അബുദബി: ഇമാറാതി ബഹിരാകാശ യാത്രികന്‍ ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ തന്റെ ഗ്രാമത്തിന്റെ ഫോട്ടോ സാമൂഹിക മാധ്യങ്ങളില്‍ പങ്കുവെച്ച് ജ്യോതിശാസ്ത്രജ്ഞന്‍ സുല്‍ത്താന്‍ അല്‍ നിയാദി. ഉം ഗഫ്ഫ ഗ്രാമത്തിന്റെ ഫോട്ടോയാണ് ഇദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്.

ആദ്യ ഇമാറാതി ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ഫോട്ടോ. അതിനിടെ, അബൂദബിയില്‍ ബസ് സര്‍വ്വീസ് റദ്ദാക്കി. അതേസമയം, മെഡിക്കല്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക സര്‍വ്വീസ് തുടരും. നേരത്തെ ദുബൈയിയും ബസ് സര്‍വീസ് റദ്ദാക്കിയിരുന്നു.

അതിനിടെ, ബുധനാഴ്ച രാജ്യത്ത് 483 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കേസുകള്‍ 8238 ആയി. ആറ് പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 52 ആയി. 1546 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Share this story