മസ്‌കത്ത് സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ പുതിയ പ്രവൃത്തി സമയം

മസ്‌കത്ത് സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ പുതിയ പ്രവൃത്തി സമയം

മസ്‌കത്ത്: അല്‍ മവാലിഹിലെ പഴം- പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ റമസാനിലെ പ്രവൃത്തി സമയം മസ്‌കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. റമസാനില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറ് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.

അതേസമയം, ചില വലിയ സ്റ്റോറുകള്‍ വൈകിട്ട് അഞ്ച് വരെയുണ്ടാകും. പ്രാദേശിക, ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ചില്ലറ വില്‍പ്പന ശാലകളായ ചെറുകിട ഷോപ്പുകള്‍ പുലര്‍ച്ചെ നാലിന് തുറക്കും. ഇവയില്‍ ചിലത് രാത്രി എട്ട്, ഒമ്പത് മണി വരെയുണ്ടാകും. 400ഓളം കടകളാണ് ചെറുകിട വിഭാഗത്തിലുള്ളത്. അതിനിടെ രാജ്യത്ത് വ്യാഴാഴ്ച 102 പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 1716 ആയി. മൊത്തം എട്ട് മരണങ്ങളുണ്ടായി. 307 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്.

Share this story