കുവൈത്ത് ആശുപത്രിയില്‍ 11 നഴ്‌സുമാര്‍ക്ക് കോവിഡ്

കുവൈത്ത് ആശുപത്രിയില്‍ 11 നഴ്‌സുമാര്‍ക്ക് കോവിഡ്

കുവൈത്ത് സിറ്റി: മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ 11 ഏഷ്യന്‍ നഴ്‌സുമാര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഏതാനും ദിവസം മുമ്പ് ഇവരെ ചികിത്സക്കായി സ്‌പെഷ്യലൈസ്ഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.

മഹ്ബൂലയില്‍ നഴ്‌സുമാര്‍ക്ക് മാത്രമുള്ള താമസ കേന്ദ്രത്തിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. താമസ കേന്ദ്രത്തില്‍ നിന്നാണോ അതല്ല ആശുപത്രിയില്‍ നിന്നാണോ ഇവര്‍ക്ക് വൈറസ് പകര്‍ന്നതെന്നത് പരിശോധിക്കുകയാണ്. കോവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ മഹ്ബൂല പ്രദേശം അടച്ചുപൂട്ടിയിരുന്നു. മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ 25ാം വാര്‍ഡിലായിരുന്നു ഇവരില്‍ ചിലര്‍ക്ക് ഡ്യൂട്ടി. അതേസമയം, മറ്റ് വാര്‍ഡുകളിലും ഇവര്‍ പോയിട്ടുണ്ട്.

Share this story