സൗദിയില്‍ ഭൂചലനം, ഞായര്‍ വരെ മഴയും പൊടിക്കാറ്റും

സൗദിയില്‍ ഭൂചലനം, ഞായര്‍ വരെ മഴയും പൊടിക്കാറ്റും

റിയാദ്: സൗദി അറേബ്യയിലെ അല്‍ ഖുന്‍ഫുദ നഗരത്തില്‍ വ്യാഴാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അല്‍ ഖുന്‍ഫുദ നഗരത്തിന്റെ ഒമ്പത് കിലോമീറ്റര്‍ കിഴക്ക് മാറി അനുഭവപ്പെട്ടത്.

അതിനിടെ, വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ അധിക മേഖലകളിലും മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. മണല്‍ക്കാറ്റും മഴയും ഇടിയും പകല്‍ സമയങ്ങളിലാണുണ്ടാകുക. റിയാദ്, അസീര്‍, ജസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളില്‍ ശക്തിയായ മഴക്കും മക്ക, അല്‍ ബഹ, ഖാസിം മേഖലകളില്‍ നേരിയ മഴക്കും സാധ്യതയുണ്ട്. കിഴക്കന്‍ മേഖലകളില്‍ ശനിയും ഞായറുമാണ് മഴക്ക് സാധ്യതയുള്ളത്.

ഹെയ്ല്‍, തബൂക്, മദീന എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ മണല്‍ക്കാറ്റുണ്ടാകും. അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി എന്നീ മേഖലകളില്‍ മണിക്കൂറില്‍ 50 കിലോമീറ്ററും മക്ക, അല്‍ ഖാസ്സിം, കിഴക്കന്‍ മേഖല, റിയാദ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്ററും വേഗതയില്‍ കാറ്റുണ്ടാകും.

Share this story