കുറ്റവാളികൾക്കുള്ള ചാട്ടവാറടി ശിക്ഷ സൗദി അറേബ്യ നിർത്തലാക്കുന്നു

കുറ്റവാളികൾക്കുള്ള ചാട്ടവാറടി ശിക്ഷ സൗദി അറേബ്യ നിർത്തലാക്കുന്നു

സൗദിയിൽ കുറ്റവാളികൾക്ക് നൽകുന്ന ചാട്ടവാറടി ശിക്, നിർത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. സുപ്രീം കോടതി ജനറൽ കമ്മീഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. റോയിട്ടേഴ്‌സ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ വിവരം പങ്കുവെക്കുന്നു

ചാട്ടവാറടിക്ക് പകരം തടവുശിക്ഷയോ പിഴയോ ഈടാക്കാനാണ് നീക്കം. സൽമാൻ രാജാവിന്റെ നിർദേശപ്രകാരം എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായിട്ടാണ് തീരുമാനം.

സൗദിയിൽ നിരവധി കുറ്റങ്ങൾക്ക് നിലവിൽ ചാട്ടവാറടി നൽകിവരുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ വെച്ച് നടക്കുന്ന ഇത്തരം പ്രാകൃതമായ ശിക്ഷാരീതിക്കെതിരെ നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിരുന്നു. ലോകത്തേറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാട്ടവാറടി നിർത്തുന്നുവെന്ന വാർത്തയും വരുന്നത്.

കഴിഞ്ഞ 5 വർഷത്തിനിടെ സൗദിയിൽ 800 പേരെ തൂക്കിക്കൊന്നതായി യു കെ കേന്ദ്രമായി പ്രവർത്തിക്കുന്ന റിപ്രൈവ് എന്ന മനുഷ്യാവകാശ സംഘടന സർവേയിലൂടെ വെളിപ്പെടുത്തിയിരുന്നു. സൽമാൻ രാജാവ് 2015ൽ അധികാരത്തിലേറിയതിന് പിന്നാലെയാണ് വധശിക്ഷകളുടെ എണ്ണം വർധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ആംനെസ്റ്റിയുടെ റിപ്പോർട്ടുകൾ പ്രകാരം 2019ൽ മാത്രം 184 വധശിക്ഷകളാണ് സൗദിയിൽ നടന്നത്. ഇതിൽ ആറ് പേർ സ്ത്രീകളാണ്.

Share this story