ഒമാനില്‍ അഞ്ച് സാനിറ്റൈസര്‍ ബ്രാന്‍ഡുകള്‍ പിന്‍വലിച്ചു

Share with your friends

മസ്‌കത്ത്: രാജ്യത്തെ വിപണിയില്‍ നിന്ന് അഞ്ച് ഹാന്‍ഡ് സാനിറ്റൈസര്‍ ബ്രാന്‍ഡുകള്‍ പിന്‍വലിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (പി എ സി പി) അറിയിച്ചു. ലക്കി ഫെയര്‍ (Lucky Fair), ജ്വവല്‍സ് (Jewesl), അരീജ് (Areej) ഹിബിക്ലെന്‍സ് (Hibiclens), ജെന്‍ഫെക്‌സ് (Genfex)എന്നിവയാണ് പിന്‍വലിച്ചത്.

ഹാന്‍ഡ് സാനിറ്റൈസറുകളില്‍ വേണ്ട അളവിലുള്ള എഥനോള്‍ ഈ ഉത്പന്നങ്ങളില്‍ ഇല്ലാത്തതിനാണ് പിന്‍വലിച്ചത്. 60 ശതമാനത്തില്‍ കുറയാത്ത എഥനോള്‍ ആണ് സാനിറ്റൈസറുകളില്‍ വേണ്ടത്. അതിനിടെ, ഞായറാഴ്ച രാജ്യത്ത് 93 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം 1998 രോഗികളായി. 333 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. പത്ത് പേരാണ് മരിച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!