ദുബൈയില്‍ റഡാറുകളുടെ സമയം മാറ്റി

ദുബൈയില്‍ റഡാറുകളുടെ സമയം മാറ്റി

ദുബൈ: എമിറേറ്റിലെ മുഴുവന്‍ സ്പീഡിംഗ് റഡാറുകളുടെയും സമയം മാറ്റി ക്രമീകരിച്ച് ദുബൈ പോലീസ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ ദേശീയ അണുവിമുക്ത പരിപാടിയുടെ സമയത്തിന് അനുസൃതമായാണ് മാറ്റിയത്. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് ദേശീയ അണുവിമുക്ത പരിപാടിയുടെ പുതിയ സമയം.

ദുബൈയിലെ റോഡുകളിലെ മുഴുന്‍ റഡാറുകളും നിര്‍മിത ബുദ്ധി അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ദേശീയ അണുവിമുക്ത പരിപാടിയുടെ സഞ്ചാര നിയന്ത്രണത്തിന്റെ സമയത്തിന് അനുസരിച്ച് സ്വയമേവ മാറിക്കൊള്ളും. റഡാര്‍ സമയം ക്രമീകരിക്കുന്നത് ദുബൈ റോഡുകളില്‍ വാഹന ഗതാഗതം കുറയ്ക്കാനാണ്. അണുവിമുക്ത സമയത്ത് പെര്‍മിറ്റില്ലാതെ പുറത്തിറങ്ങുന്ന വാഹനങ്ങളെ റഡാര്‍ ഒപ്പിയെടുക്കും.

അതിനിടെ, അല്‍ റാസ്, പാം ദീറ, ബനിയാസ് മെട്രോ സ്‌റ്റേഷനുകളിലെ സര്‍വ്വീസ് ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു.

Share this story