യു എ ഇയിലെ ഇന്ത്യന്‍ എംബസി മെയ് ഒന്ന് മുതല്‍ അറ്റസ്‌റ്റേഷന്‍ ആരംഭിക്കും

യു എ ഇയിലെ ഇന്ത്യന്‍ എംബസി മെയ് ഒന്ന് മുതല്‍ അറ്റസ്‌റ്റേഷന്‍ ആരംഭിക്കും

അബുദബി: യു എ ഇയിലെ ഇന്ത്യന്‍ എംബസിയില്‍ മെയ് ഒന്ന് മുതല്‍ ഭാഗികമായി അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ ആരംഭിക്കും. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ ഒമ്പത് മുതല്‍ ഉച്ചവരെ ഐ വി എസ് ഇന്റര്‍നാഷണല്‍ മുഖേനയായിരിക്കും കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുക.

അപ്പോയ്ന്റ്‌മെന്റിനായി ivsglobalabudhabi@gmail.com ലേക്ക് മെയില്‍ അയച്ചാല്‍ മതി. അടിയന്തിരാവശ്യങ്ങള്‍ക്ക് cons.abudhabi@mea.gov.in. എന്ന മെയിലില്‍ ബന്ധപ്പെടാം. അറ്റസ്റ്റേഷന്‍ സേവനം ലഭിക്കാന്‍ ഐ വി എസ് ഗ്ലോബല്‍ സര്‍വ്വീസസ്, അബുദബി യൂണിവേഴ്‌സിറ്റി ബില്‍ഡിംഗ്, സെവന്‍ത് ഫ്‌ളോര്‍, ശൈഖ് അല്‍ നഹ്യാന്‍ ക്യാമ്പ് ഏരിയ, പാരഗണ്‍ ഹോട്ടലിന് പിന്‍വശം, മുറൂര്‍ റോഡ് എന്ന കേന്ദ്രത്തെ സമീപിക്കാം. നിലവില്‍ പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചതോ മെയ് 31ന് അവസാനിരിക്കുന്നതോ ആയ അപേക്ഷകള്‍ മാത്രമാണ് എംബസി പരിഗണിക്കുക.

Share this story