ദമ്മാമില്‍ കാല്‍ ലക്ഷം പ്രവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമായി

ദമ്മാമില്‍ കാല്‍ ലക്ഷം പ്രവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമായി

ദമ്മാം: ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ കാല്‍ ലക്ഷം പ്രവാസി തൊഴിലാളികളെ പാര്‍പ്പിക്കാനുള്ള സൗകര്യം സജ്ജമായി. കിഴക്കന്‍ പ്രവിശ്യാ അമീര്‍ സൗദ് ബിന്‍ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ ഉത്തരവ് പ്രകാരമാണിത്.

കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ കഴിഞ്ഞ പ്രവാസികളെയാണ് ഇവിടെ താത്കാലികമായി പാര്‍പ്പിക്കുക. ഇവരുടെ ലാബ് പരിശോധനാ ഫലം വരുന്നത് വരെയാണ് ഇവിടെ പാര്‍പ്പിക്കുക.

പതിനായിരം ചതുരശ്ര മീറ്ററിലാണ് ഈ താത്കാലിക പാര്‍പ്പിട കേന്ദ്രം. സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്‍ഡ് ടെക്‌നോളജി സോണ്‍സ് (മുദൂന്‍) ഇവര്‍ക്ക് വേണ്ട വെള്ളവും ശുചീകരണ സേവനവും നല്‍കും. സിവില്‍ ഡിഫന്‍സ് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കും. ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് പോലീസിന്റെ സംരക്ഷണത്തിലായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക.

Share this story