രാജ്യത്തെ മേല്‍വിലാസം ജൂലൈ 26നകം നല്‍കാന്‍ പ്രവാസികള്‍ അടക്കമുള്ളവരോട് ഖത്തര്‍

രാജ്യത്തെ മേല്‍വിലാസം ജൂലൈ 26നകം നല്‍കാന്‍ പ്രവാസികള്‍ അടക്കമുള്ളവരോട് ഖത്തര്‍

ദോഹ: ദേശീയ മേല്‍വിലാസം ജൂലൈ 26നകം രജിസ്റ്റര്‍ ചെയ്യാന്‍ രാജ്യത്ത് താമസിക്കുന്ന എല്ലാവരോടും ഖത്തര്‍ നിര്‍ദേശിച്ചു. മെട്രാഷ്2 ആപ്പ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ രജിസ്‌ട്രേഷന്‍ നടത്താം.

ഇതുവരെ പത്ത് ലക്ഷം പേര്‍ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി 27 മുതലാണ് രജിസ്േ്രടഷന്‍ ആരംഭിച്ചത്. തെറ്റായ വിവരം നല്‍കിയാല്‍ പതിനായിരം ഖത്തര്‍ റിയാല്‍ പിഴ ഈടാക്കും. മേല്‍വിലാസം നല്‍കിയില്ലെങ്കില്‍ അയ്യായിരം ഖത്തര്‍ റിയാലാകും പിഴ. ഖത്തറിലെ താമസ മേല്‍വിലാസം, ലാന്‍ഡ്‌ലൈന്‍- മൊബൈല്‍ ഫോണ്‍ നമ്പറുകള്‍, ഇ മെയില്‍, തൊഴിലിടത്തെ മേല്‍വിലാസം തുടങ്ങിയവയാണ് നല്‍കേണ്ടത്.

Share this story