റദ്ദാക്കിയ തൊഴില്‍ വിസകളുടെ തുക തിരിച്ചുനല്‍കാന്‍ സൗദി

റദ്ദാക്കിയ തൊഴില്‍ വിസകളുടെ തുക തിരിച്ചുനല്‍കാന്‍ സൗദി

റിയാദ്: വിദേശികളുടെ പാസ്സ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത തൊഴില്‍ വിസ റദ്ദാക്കിയ ശേഷം അതിന്റെ തുക തിരിച്ചുനല്‍കുന്ന നടപടി സൗദി അറേബ്യ ആരംഭിച്ചു. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതിനാല്‍ ഇവര്‍ക്ക് സൗദിയിലെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഈ നടപടി.

രാജകീയ ഉത്തരവ് വന്ന മാര്‍ച്ച് 18 മുതല്‍ക്കുള്ള വിസകളാണ് റദ്ദാക്കുന്നതും അതിന്റെ നിരക്ക് തിരിച്ചുനല്‍കുന്നതും. വിദേശങ്ങളിലെ നിരവധി എംബസികള്‍ സ്വകാര്യ കമ്പനികളിലേക്കും മറ്റുമുള്ള നിരവധി തൊഴില്‍ വിസകള്‍ അവിടങ്ങളിലെ ആള്‍ക്കാരുടെ പാസ്സ്‌പോര്‍ട്ടുകളില്‍ പതിപ്പിച്ചിരുന്നു.

അതിനിടെ, രാജ്യത്ത് 1325 കോവിഡ് കേസുകള്‍ കൂടി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 21,402 ആയി. അഞ്ച് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 157 ആയി. 2953 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. പുതിയ കേസുകളില്‍ 85 ശതമാനവും പ്രവാസികളാണ്.

Share this story