ഒമാനില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ ചെക്ക് പോയിന്റുകള്‍ പോലീസ് ഒഴിവാക്കി

ഒമാനില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ ചെക്ക് പോയിന്റുകള്‍ പോലീസ് ഒഴിവാക്കി

മസ്‌കത്ത്: വിവിധ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ റോയല്‍ ഒമാന്‍ പോലീസ് (ആര്‍ ഒ പി) സ്ഥാപിച്ച ചെക്ക് പോയിന്റുകള്‍ ഒഴിവാക്കി. ബുധനാഴ്ച രാവിലെ ആറ് മുതലാണ് ഈ ചെക്ക് പോയിന്റുകള്‍ ഒഴിവാക്കിയത്. അതേസമയം, തലസ്ഥാനമായ മസ്‌കത്ത് ഗവര്‍ണറേറ്റിലെ നിയന്ത്രണങ്ങള്‍ തുടരും.

മത്ര, മസ്‌കത്ത് വിലായതുകളിലെയും ജലാന്‍ ബാനി ബു അലി വിലായതിലെ വാണിജ്യ മാര്‍ക്കറ്റ് എന്നിവയുടെ അടച്ചുപൂട്ടല്‍ തുടരും. ചെക്ക് പോയിന്റുകള്‍ ഒഴിവാക്കിയെങ്കിലും ഗവര്‍ണറേറ്റുകളിലേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

അതിനിടെ, കോവിഡ് ബാധിച്ച് വ്യാഴാഴ്ച 33 വയസ്സുള്ള സ്വദേശിനി മരിച്ചു. ഇതോടെ കോവിഡ് മരണങ്ങള്‍ പതിനൊന്ന് ആയി. 74 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മൊത്തം കേസുകള്‍ 2348 ആയി. 495 പേര്‍ രോഗമുക്തി നേടി.

Share this story