പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കാമെന്ന് കുവൈത്ത്

പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കാമെന്ന് കുവൈത്ത്

പൊതുമാപ്പ് ലഭിച്ച് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കാൻ തയ്യാറാണെന്ന് കുവൈത്ത് സർക്കാർ. ഇന്ത്യയിലെ കുവൈത്ത് എംബസിയാണ് ഇക്കാര്യം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയത്.

യുഎഇയും നേരത്തെ ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവെച്ചിരുന്നു. യുഎഇക്ക് ശേഷം ഇന്ത്യക്കാരെ തിരികെയെത്തിക്കാമെന്ന് വാഗ്ദാനം നൽകുന്ന രണ്ടാമത്തെ രാജ്യമാണ് കുവൈത്ത്. ലോക്ക് ഡൗണിനെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നത്

കുവൈത്തിൽ കൊവിഡ് ബാധിച്ചവരിൽ ഏറെയും ഇന്ത്യക്കാരാണ്. ഇതിൽ നിരവധി മലയാളികളുമുണ്ട്. ഏറ്റവുമൊടുവിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം 4377 പേർക്കാണ് കുവൈത്തിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 30 പേർ മരിച്ചു. 1602 പേർക്ക് രോഗമുക്തിയുണ്ടായി.

Share this story