ഷാര്‍ജയിലെ 5000 ടാക്‌സി ഉടമകള്‍ക്ക് പത്ത് ദശലക്ഷം ദിര്‍ഹം ബോണസ്

ഷാര്‍ജയിലെ 5000 ടാക്‌സി ഉടമകള്‍ക്ക് പത്ത് ദശലക്ഷം ദിര്‍ഹം ബോണസ്

ഷാര്‍ജ: ഷാര്‍ജയിലെ മൊത്തം 5000 ടാക്‌സി ഉടമകള്‍ക്ക് പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ബോണസ് പ്രഖ്യാപിച്ച് ആര്‍ ടി എ. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ വാര്‍ഷിക ബോണസ് പ്രഖ്യാപനം.

ടാക്‌സി നടത്തിപ്പിലൂടെ നിത്യവൃത്തി കഴിക്കുന്ന പൗരന്മാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ബോണസ്. ഓരോ ടാക്‌സി പ്ലേറ്റ് നമ്പര്‍ കണക്കാക്കി 2000 ദിര്‍ഹം നിലവില്‍ നല്‍കിയിട്ടുണ്ട്.

അതിനിടെ, ഷാര്‍ജയില്‍ ജൂണ്‍ 30 വരെ പാര്‍ക്കിംഗ് സൗജന്യമാക്കി. ജൂണ്‍ 30ന് ശേഷം ടിക്കറ്റ് നല്‍കുന്ന തരത്തില്‍ പാര്‍ക്കിംഗ് മീറ്ററുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ദീര്‍ഘകാല പാര്‍ക്കിംഗ് പെര്‍മിറ്റ് എടുത്തവര്‍ക്ക് കാലാവധി കഴിഞ്ഞാല്‍ മൂന്ന് മാസത്തെ അധിക സേവനം ലഭിക്കും.

Share this story