സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കാന്‍ അനുമതി

സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കാന്‍ അനുമതി

റിയാദ്: സ്വകാര്യ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാരുടെ വേതനം അടുത്ത ആറ് മാസത്തേക്ക് വെട്ടിക്കുറക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി. വേതനം കുറക്കുകയാണെങ്കില്‍ തൊഴില്‍ സമയവും കുറക്കണം. പ്രതിദിന/ പ്രതിവാര തൊഴില്‍ സമയം പരിഗണിച്ചായിരിക്കണം വേതനം കുറയ്‌ക്കേണ്ടത്. അതേസമയം, മൊത്തം ശമ്പളത്തിന്റെ 40 ശതമാനത്തിലധികം കുറയ്ക്കരുത്.

ആറ് മാസത്തിന് ശേഷം ജീവനക്കാര്‍ക്ക് പൂര്‍ണ്ണതോതില്‍ വേതനം നല്‍കണം. തൊഴില്‍ സ്ഥിതി പരിഗണിച്ച് ജീവനക്കാരുടെ വാര്‍ഷികാവധിയുടെ സമയക്രമം തൊഴിലുടമക്ക് തീരുമാനിക്കാം. വാര്‍ഷികാവധി സമയത്തെ വേതനം, വെട്ടിക്കുറക്കുന്നതിന് മുമ്പുള്ള നിരക്കിലാണ് നല്‍കേണ്ടത്. തൊഴിലുടമ അംഗീകരിച്ചാല്‍ ജീവനക്കാര്‍ക്ക് വേതനമില്ലാ അവധിക്ക് അപേക്ഷിക്കാം. ആറ് മാസ കാലാവധിക്ക് മുമ്പ് തൊഴില്‍ കരാറുകള്‍ റദ്ദാക്കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കില്ല.

അതിനിടെ, രാജ്യത്ത് തിങ്കളാഴ്ച 1645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകള്‍ 28656 ആയി. ഏഴ് പേര്‍ കൂടി മരിച്ചിട്ടുണ്ട്. എല്ലാവരും ്പ്രവാസികളാണ്. പുതിയ കേസുകളിലും 81 ശതമാനം വിദേശികളാണ്. മൊത്തം 4476 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്.

Share this story