കര്‍ഫ്യൂ സമയത്തെ യാത്രാ അനുമതിക്ക് സൗദിയില്‍ പുതിയ ആപ്പ്

കര്‍ഫ്യൂ സമയത്തെ യാത്രാ അനുമതിക്ക് സൗദിയില്‍ പുതിയ ആപ്പ്

റിയാദ്: കര്‍ഫ്യൂ സമയത്ത് സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലുള്ളവരുടെ യാത്രാ അനുമതി കൈകാര്യം ചെയ്യാന്‍ സൗദി അറേബ്യയില്‍ പുതിയ ആപ്പ്. തവക്കല്‍നാ എന്ന ആപ്പാണ് സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി (എസ് ഡി എ ഐ എ) വികസിപ്പിച്ചത്.

കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാന്‍ ഇളവുകളുള്ള സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ ജീവനക്കാരെ ലക്ഷ്യമിട്ടാണ് ഈ ആപ്പ് പുറത്തിറക്കിയത്. മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ്, കൊറിയര്‍ സേവനം തുടങ്ങിയവക്കും ഈ ആപ്പ് ഉപയോഗിക്കാം. അടുത്ത ഘട്ടത്തില്‍ യാത്രാ പെര്‍മിറ്റിന് അപേക്ഷിക്കുന്ന വ്യക്തികളെയും ആപ്പില്‍ ഉള്‍പ്പെടുത്തും. ആപ്പിള്‍ ഐ ഒ സിലും ആന്‍ഡ്രോയിഡിലും ആപ്പ് ലഭ്യമാണ്.

അതിനിടെ, രാജ്യത്ത് തിങ്കളാഴ്ച 1645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകള്‍ 28656 ആയി. ഏഴ് പേര്‍ കൂടി മരിച്ചിട്ടുണ്ട്. എല്ലാവരും ്പ്രവാസികളാണ്. പുതിയ കേസുകളിലും 81 ശതമാനം വിദേശികളാണ്. മൊത്തം 4476 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്.

Share this story