പനിയോ മറ്റ് ലക്ഷണങ്ങളോയുള്ള തൊഴിലാളികള്‍ 16000ല്‍ വിളിക്കണമെന്ന് ഖത്തര്‍

പനിയോ മറ്റ് ലക്ഷണങ്ങളോയുള്ള തൊഴിലാളികള്‍ 16000ല്‍ വിളിക്കണമെന്ന് ഖത്തര്‍

ദോഹ: പനി, ജലദോഷം, അല്ലെങ്കില്‍ ശ്വാസമെടുക്കാന്‍ പ്രയാസം തുടങ്ങിയ ലക്ഷണങ്ങളുള്ള തൊഴിലാളികള്‍ എത്രയും വേഗം കോവിഡ് ഹോട്ട്‌ലൈന്‍ ആയ 16000ല്‍ വിളിക്കണമെന്ന് തൊഴില്‍ മന്ത്രാലയം. അടിയന്തര ഘട്ടത്തില്‍ ആംബുലന്‍സിന് വേണ്ടി തൊഴിലാളികള്‍ 999ല്‍ വിളിക്കണമെന്നും മന്ത്രാലയത്തിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

അതിനിടെ, ഖത്തറില്‍ തിങ്കളാഴ്ച 640 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 16191 കോവിഡ് പോസിറ്റീവുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 1810 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 12 പേരാണ് മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രവാസികളാണ്. 106795 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. മുമ്പ് രോഗം ബാധിച്ചവരില്‍ നിന്നാണ് ഇവര്‍ക്ക് പകര്‍ന്നത്.

Share this story