പുനരുപയോഗിക്കാവുന്ന മാസ്‌കുകള്‍ തുന്നി അബുദബിയിലെ ഇന്ത്യന്‍ വീട്ടമ്മമാര്‍

പുനരുപയോഗിക്കാവുന്ന മാസ്‌കുകള്‍ തുന്നി അബുദബിയിലെ ഇന്ത്യന്‍ വീട്ടമ്മമാര്‍

അബുദബി: കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെ സഹായിക്കുന്നതിന് പുനരുപയോഗിക്കാവുന്ന മാസ്‌കുകള്‍ കൈകള്‍ കൊണ്ട് തുന്നി അബുദബിയിലെ ഇന്ത്യന്‍ വീട്ടമ്മമാരുടെ കൂട്ടായ്മ. 20 പേര്‍ കൈകോര്‍ത്തപ്പോഴാണ് ഇങ്ങനെയൊരു സംരംഭം പിറന്നത്.

കഴുകി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌കുകളാണ് ഇവര്‍ തുന്നുന്നത്. നിലവില്‍ 400 മാസ്‌കുകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്തിട്ടുണ്ട്. മറ്റൊരു 400 എണ്ണത്തിന് കൂടി ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ എന്ന സംഘടനയുടെ കീഴിലാണ് ഈ പ്രവര്‍ത്തനം.

ഒരു മാസം മുമ്പാണ് മാസ്‌ക് നിര്‍മാണം ആരംഭിച്ചത്. സാനിറ്റൈസര്‍, രണ്ട് മാസ്‌ക്, തൂവാല എന്നിവയടങ്ങിയ കിറ്റുകള്‍ തൊഴിലാളികള്‍ക്ക് സംഘടന വിതരണം ചെയ്തിട്ടുമുണ്ട്. മാസ്‌ക് നിര്‍മാണത്തില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനും സംഘടനക്ക് ആലോചനയുണ്ട്.

Share this story