അബൂദബിയില്‍ ഒരു മലയാളി കൂടി മരിച്ചു; ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അമ്പതായി

അബൂദബിയില്‍ ഒരു മലയാളി കൂടി മരിച്ചു; ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അമ്പതായി

കൊവിഡ് ബാധിച്ച് അബൂദബിയിൽ ഒരു മലയാളി മരിച്ചു. കാസർകോട് മേൽപറമ്പ് സ്വദേശി മുഹമ്മദ് നസീറാണ് മരിച്ചത്. കൊവിഡ് ബാധിതനായി കഴിഞ്ഞ പത്ത് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അബുദബി മഫ്‌റഖ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അമ്പതായി. നിരവധി മലയാളികൾ വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ കൊവിഡ് ബാധിതരായി ഇപ്പോഴും ചികിത്സയിൽ കഴിയുന്നുണ്ട്.

ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ദൗത്യം നാളെ മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ കേരളത്തിലേക്കാണ് കൂടുതൽ വിമാനങ്ങളുള്ളത്. രാജ്യത്തിന്റെ പതിമൂന്ന് നഗരങ്ങളിലേക്കാണ് തുടക്കത്തിൽ പ്രവാസികളെ തിരികെ എത്തിക്കുന്നത്. ഗൾഫിലെ ആറ് രാജ്യങ്ങളിലേക്കും ഈ ആഴ്ച സർവീസ് നടത്തുന്നുണ്ട്

അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സർവീസുകൾ വെച്ച് നടത്തും. ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ കുടുങ്ങിയവരെയും മടക്കി എത്തിക്കും. എയർ ഇന്ത്യ എക്‌സ്പ്രസിനാണ് കേരളത്തിലേക്കുള്ള സർവീസിന്റെ ചുമതല.

Share this story