തിരക്ക് കാരണം ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനം നിര്‍ത്തിവെച്ചു

തിരക്ക് കാരണം ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനം നിര്‍ത്തിവെച്ചു

ജിദ്ദ: ഇന്ത്യന്‍ പ്രവാസികളുടെ വന്‍തിരക്ക് കാരണം അടുത്ത അറിയിപ്പ് വരെ കോണ്‍സുലാര്‍ സര്‍വീസ് നിര്‍ത്തിവെച്ചതായി ജിദ്ദ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് വളപ്പില്‍ വന്‍തോതില്‍ ഇന്ത്യക്കാര്‍ വന്നതിനെ തുടര്‍ന്ന് സൗദി അധികൃതര്‍ക്ക് ഇടപെടേണ്ടി വന്നിരുന്നു.

മെയ് അഞ്ച് മുതല്‍ പാസ്‌പോര്‍ട്ട്, അനുബന്ധ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുമെന്ന് നേരത്തെ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റ് ജനറലും അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് ജനങ്ങള്‍ എത്തിയത്. വി എഫ് എസ് ഗ്ലോബല്‍ നടത്തുന്ന പാസ്‌പോര്‍ട്ട്, വിസ അപേക്ഷാ കേന്ദ്രങ്ങള്‍ പുനരാരംഭിക്കാനുള്ള പ്രയാസം കാരണമായിരുന്നു ഈ പ്രഖ്യാപനം. അപ്പോയിന്റ്‌മെന്റ് പോലുമെടുക്കാത്തവരാണ് കഴിഞ്ഞ ദിവസം നയതന്ത്ര കാര്യാലയത്തിലെത്തിയത്. അടിയന്തര പ്രാധാന്യമുള്ള സേവനം ലഭിക്കേണ്ടവര്‍ മാത്രം എത്തിയാല്‍ മതിയെന്നും അറിയിപ്പുണ്ടായിരുന്നു.

Share this story