ആശ്വാസം; ജനിച്ച് പിറ്റേദിവസം കോവിഡ് രോഗിയായ ആ കുഞ്ഞും മാതാവും രോഗമുക്തരായി

ആശ്വാസം; ജനിച്ച് പിറ്റേദിവസം കോവിഡ് രോഗിയായ ആ കുഞ്ഞും മാതാവും രോഗമുക്തരായി

അബുദബി: ജനിച്ച് ഒരു ദിവസം ആയപ്പോഴേക്കും മഹാമാരി പിടിപെട്ട ഫലസ്തീന്‍ കുഞ്ഞ് അബുദബിയില്‍ രോഗമുക്തനായി. 28 വയസ്സുള്ള മാതാവിനും കോവിഡ് രോഗമുണ്ടായിരുന്നു. ഇവര്‍ക്കും രോഗം ഭേദമായി.

ഫലസ്തീന്‍ വീട്ടുജോലിക്കാരിയായ റനീന്‍ അബു സാഹിറിനും മകന്‍ ജാദിനുമായിരുന്നു കോവിഡ് പിടിപെട്ടത്. ഭര്‍ത്താവിനും മറ്റ് രണ്ട് മക്കള്‍ക്കും കോവിഡ് നെഗറ്റീവാണെന്ന പരിശോധനാ ഫലം വന്നതിന് ശേഷമാണ് ഇരുവരുടെയും നെഗറ്റീവ് ഫലം വന്നത്.

അബുദബിയിലെ കോര്‍ണിഷ് ആശുപത്രിയിലായിരുന്നു റനീന്റെ പ്രസവം. കുഞ്ഞിന് ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. കുഞ്ഞിനെ നവജാതശിശുക്കളുടെ ഐ സി യുവിലാക്കിയിരുന്നു. ബുധനാഴ്ച ഡിസ്ചാര്‍ജ് ആയ ഇരുവരെയും ആശുപത്രിയിലെ ജീവനക്കാര്‍ കൈയടികളോടെയാണ് പറഞ്ഞയച്ചത്.

Share this story