ഈ മാസം ഖത്തറിന്റെ ആകാശത്ത് വിരുന്നെത്തുക അഞ്ച് ഗ്രഹങ്ങള്‍

ഈ മാസം ഖത്തറിന്റെ ആകാശത്ത് വിരുന്നെത്തുക അഞ്ച് ഗ്രഹങ്ങള്‍

ദോഹ: മെയ് മാസം അഞ്ച് ഗ്രഹങ്ങള്‍ ഖത്തറിന്റെ ആകാശത്ത് ദൃശ്യമാകും. ബുധന്‍, ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ ഗ്രഹങ്ങളാണ് കാണാനാകുക.

വ്യാഴം, ശനി, ചൊവ്വ ഗ്രഹങ്ങളെ പ്രഭാത സമയങ്ങളില്‍ കാണാനാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. അതേസമയം, ബുധനും ശുക്രനും അസ്തമയ സമയം അപ്രത്യക്ഷമാകും. മെയ് മാസം വിവിധ സമയങ്ങളിലാണ് ഈ ഗ്രഹങ്ങള്‍ ചന്ദ്രനെ സമീപിക്കുക. മെയ് 12, 13 തീയതികളില്‍ പ്രഭാത സമയത്താണ് ശനിയും വ്യാഴവും ചന്ദ്രനെ സമീപിക്കുക. ഖത്തറിന്റെ കിഴക്കന്‍ ചക്രവാളത്തില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ഈ തിയ്യതികളില്‍ ഇവയെ കാണാനാകും. ചൊവ്വാഴ്ചയും ബുധനാഴ്ചയും അര്‍ധരാത്രി മുതല്‍ സൂര്യോദയം വരെ ഇവയെ കാണാം.

മെയ് 15ന് ചൊവ്വ ചന്ദ്രന് വളരെ അടുത്ത് വരും. വെള്ളിയാഴ്ച ദോഹ സമയം അര്‍ധരാത്രി 12.41 മുതല്‍ സൂര്യോദയം വരെ കാണാം. ബുധനും ശുക്രനും ഞായറാഴ്ച വൈകിട്ടാണ് ചന്ദ്രന് നേരെയെത്തുക. സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഇവയെ കാണാം. അന്തരീക്ഷ മലിനീകരണം ഇല്ലാത്തയിടങ്ങളില്‍ നിന്ന് ഗ്രഹങ്ങളെ കാണാം.

Share this story