സ്വദേശത്തേക്ക് മടങ്ങുന്നവരില്‍ ഐ ജി എം/ ഐ ജി ജി കൊവിഡ് പരിശോധനകള്‍ നടത്തുമെന്ന് യു എ ഇ

സ്വദേശത്തേക്ക് മടങ്ങുന്നവരില്‍ ഐ ജി എം/ ഐ ജി ജി കൊവിഡ് പരിശോധനകള്‍ നടത്തുമെന്ന് യു എ ഇ

അബുദബി: വിവിധ രാജ്യങ്ങള്‍ നടത്തുന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായി പോകുന്ന യാത്രക്കാരെ മുഴുവന്‍ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് ആവര്‍ത്തിച്ച് യു എ ഇ. യാത്രക്കാര്‍ക്ക് ഐ ജി എം/ ഐ ജി ജി കൊവിഡ് പരിശോധനകളാണ് നടത്തുക.

രക്തസാമ്പിളുകളില്‍ കൊവിഡിനെതിരായ ആന്റിബോഡികള്‍ കണ്ടെത്താനുള്ള പരിശോധനയാണ് ഐ ജി എം/ ഐ ജി ജി. 5- 10 മിനുട്ടിനുള്ളില്‍ ഫലമറിയാം. ദുബൈ ഹെല്‍ത്ത് അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും അംഗീകരിച്ച പരിശോധനകളാണിവ. മടങ്ങിപ്പോകാനിരിക്കുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ വച്ചാണ് ഈ പരിശോധനകള്‍ക്ക് വിധേയരാക്കുക. റാപിഡ് ടെസ്റ്റുകളുടെ ഭാഗമാണിത്.

അതിനിടെ, രാജ്യത്ത് 783 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. രണ്ട് പേര്‍ മരിച്ചിട്ടുമുണ്ട്. മൊത്തം കേസുകള്‍ 19661ഉം മരണം 203ഉം ആണ്.

Share this story