യു എ ഇ ഭരണസംവിധാനത്തില്‍ വ്യാപക മാറ്റങ്ങള്‍ വരുന്നു

യു എ ഇ ഭരണസംവിധാനത്തില്‍ വ്യാപക മാറ്റങ്ങള്‍ വരുന്നു

ദുബൈ: യു എ ഇ സര്‍ക്കാറിലും വകുപ്പുകളിലും വ്യാപക മാറ്റങ്ങള്‍ വരുത്തുമെന്ന സൂചന നല്‍കി യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. മന്ത്രിസഭാ ഘടന പുനരാലോചിക്കുമെന്നും മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്തേയിക്കാമെന്നും മന്ത്രാലയങ്ങള്‍ ലയിപ്പിക്കുമന്നും സ്ഥാപനങ്ങളിലും സംരംഭങ്ങളിലും മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ മുന്‍ഗണനകളോട് ഋജുവായും ഊര്‍ജസ്വലമായും വേഗത്തിലും പ്രതികരിക്കുന്ന സര്‍ക്കാറാണ് യു എ ഇക്ക് ആവശ്യം. പുതിയതും വ്യത്യസ്തവുമായ ദേശീയ മുന്‍ഗണനകള്‍ക്ക് സര്‍ക്കാരില്‍ സ്ഥാനമുണ്ടാകണം. കൊവിഡാനന്തര ലോകം പ്രതിസന്ധിക്ക് മുമ്പുള്ളതുപോലെ തന്നെയാകുമെന്ന് നിങ്ങള്‍ ധരിച്ചെങ്കില്‍ തെറ്റി. യു എ ഇയുടെ കൊറോണാനന്തര കര്‍മപദ്ധതി തയ്യാറാക്കാന്‍ യു എ ഇ മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Share this story